കൊച്ചിയിൽ കൊവിഡ് പോസിറ്റീവായ യുവാവ് തൂങ്ങി മരിച്ചു

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ പുഴയിൽ മീൻ പിടിക്കാൻ എത്തിയവരാണ് ഗോശ്രീ പാലത്തിന്റെ കൈവരിയിൽ യുവാവ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിജയന് പനി ഉൾപ്പെടെ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിന്നാലെ വിജയന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

Story highlights: hanged to death, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top