‘വർഗവഞ്ചകൻ’; ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം. ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് ആരോപണം. പുന്നപ്ര സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ജി. സുധാകരന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വിമർശമം. ‘രക്ഷസാക്ഷികൾ പൊറുക്കില്ലെടോ, വർഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. വിവാദമായതിന് പിന്നാലെ പോസ്റ്റർ സിപിഐഎം പ്രവർത്തകർ നീക്കി.

Story highlights: G sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top