മധ്യനിരയും വാലറ്റവും തുണച്ചു; രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

rcb win rr ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസാണ് നേടിയത്. തുടക്കത്തിൽ വളരെ വേഗം വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ രാജസ്ഥാൻ്റെ ലോവർ മിഡിൽ ഓർഡറിൻ്റെ തിരിച്ചടിയാണ് തുണച്ചത് 4 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ നിന്നാണ് രാജസ്ഥാൻ്റെ തിരിച്ചുവരവ്. ശിവം ദുബെ (46) രാജസ്ഥാൻ്റെ ടോപ്പ് സ്കോററായി. രാഹുൽ തെവാട്ടിയ (40), റിയാൻ പരഗ് (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

രാജസ്ഥാനെ വിറപ്പിച്ചാള് ബാംഗ്ലൂർ ആരംഭിച്ചത്. മൂന്നാം ഓവറിൽ ബട്‌ലർ (8) മടങ്ങുമ്പോൾ സ്കോർബോർഡിൽ 14 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മനൻ വോഹ്റയെ (7) കെയിൽ ജമീസൺ പുറത്താക്കിയപ്പോൾ ഒരു കിടിലൻ യോർക്കറിൽ ഡേവിഡ് മില്ലറിനെയും (0) പുറത്താക്കിയ സിറാജ് രാജസ്ഥാനെ തകർച്ചയിലേക്ക് തള്ളിവിട്ടു. സ്കോർ 4.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 18. പതിവിനു വിപരീതമായി പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ച സഞ്ജു സാംസൺ ശിവം ദുബെയ്ക്കൊപ്പം സ്കോർ ഉയർത്താൻ തുടങ്ങി. 25 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം സഞ്ജു (21) മടങ്ങി.

ദുബെയും റിയൻ പരഗും ചേർന്നുള്ള അഞ്ചാം വിക്കറ്റിലാണ് രാജസ്ഥാൻ നടു നിവർത്തിയത്. ആക്രമിച്ച് കളിച്ച ഇരുവർക്കും മോശം പന്തെറിഞ്ഞ് ആർസിബി ബൗളർമാർ സഹായവും നൽകി. 66 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ പരഗ് (25) മടങ്ങി. ഹർഷൽ പട്ടേലാണ് യുവതാരത്തെ പുറത്താക്കിയത്. പിന്നാലെ എത്തിയ രാഹുൽ തെവാട്ടിയയും ചില മികച്ച ഷോട്ടുകൾ ഉതിർത്തു. ഇതിനിടെ പൊരുതിക്കളിച്ച ദുബെയെ (46) കെയിൻ റിച്ചാർഡ്സൺ മടക്കി അയച്ചു.

ആക്രമിച്ച് കളിച്ച തെവാട്ടിയ രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ഗ്രൗണ്ടിൻ്റെ നാലുപാടും ഷോട്ടുകൾ പായിച്ച താരം ആർസിബിയുടെ ഏറ്റവും മികച്ച ബൗളറായ മുഹമ്മദ് സിറാജിനെയും വെറുതെ വിട്ടില്ല. ഒടുവിൽ 19ആം ഓവറിൽ സിറാജ് തന്നെ തെവാട്ടിയക്ക് (40) മടക്ക ടിക്കറ്റ് നൽകി. 37 റൺസാണ് മോറിസുമൊത്ത് ഏഴാം വിക്കറ്റിൽ തെവാട്ടിയ കൂട്ടിച്ചേർത്തത്. മോറിസ് (10) അവസാന ഓവറിൽ ഹർഷൽ പട്ടേലിൻ്റെ ഇരയായി. അടുത്ത പന്തിൽ ചേതൻ സക്കരിയയും (0) പുറത്ത്. ഒരു സിക്സർ അടക്കം 7 റൺസ് നേടിയ ശ്രേയാസ് ഗോപാൽ പുറത്താവാതെ നിന്നു.

Story highlights: rcb need runs to win vs rr ipl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top