രാജസ്ഥാനെ ബാറ്റിംഗിനയച്ച് ആർസിബി; രണ്ട് ടീമുകളിലും മാറ്റങ്ങൾ

rcb rr ipl toss

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് ടീമുകളിലും ഓരോ മാറ്റങ്ങളുണ്ട്. ആർസിബിയിൽ രജത് പാടിദാറിനു പകരം കെയിൻ റിച്ചാർഡ്സൺ കളിക്കും. രാജസ്ഥാനിൽ ജയ്ദേവ് ഉനദ്കട്ടിനു പകരം ശ്രേയാസ് ഗോപാലും ടീമിലെത്തി.

കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ സീസണിൽ കളിച്ചത് മറ്റാരോ ആണെന്ന് തോന്നിക്കും വിധം ബാറ്റ് ചെയ്യുന്ന ഗ്ലെൻ മാക്സ്‌വൽ ആർസിബിക്ക് നൽകുന്ന ബാലൻസ് അപാരമാണ്. ഒരേസമയം, ഇന്നിംഗ്സ് ബിൽഡ് ചെയ്യാനും അടിച്ചുതകർക്കാനും മാക്സ്‌വലിനു കഴിയുന്നു. ഡിവില്ല്യേഴ്സും ഗംഭീര ഫോമിലാണ്. ഇരുവരുടെയും ബാറ്റിംഗ് മികവിനെപ്പറ്റി സംശയമൊന്നുമില്ലാത്തതു കൊണ്ട് ഈ പ്രകടനങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. എന്നാൽ, ഒരാൾ അത്ഭുതപ്പെടുത്തുകയാണ്, മുഹമ്മദ് സിറാജ്. കൊൽക്കത്തക്കെതിരെ, 19ആം ഓവറിൽ, ആന്ദ്രേ റസലിനെതിരെ സിറാജ് എറിഞ്ഞത് 5 ഡോട്ട് ബോളുകളാണ്. ഓവറിൽ പിറന്നത് ഒരേയൊരു റൺ. 5.82 ആണ് സീസണിൽ സിറാജിൻ്റെ എക്കോണമി. കഴിഞ്ഞ സീസണിലെ റൺ മെഷീനിൽ നിന്ന് അവിശ്വസനീയ മാറ്റമാണ് സിറാജിന് ഉണ്ടായിരിക്കുന്നത്.

രാജസ്ഥാൻ്റെ പരാധീനതകൾ ക്യാപ്റ്റൻ മുതൽ തുടങ്ങുന്നു. സ്ഥിരതയില്ലാതെ ക്യാപ്റ്റൻ നടത്തുന്ന പ്രകടനങ്ങൾ ടീമിൻ്റെ ആകെ മൊറാലിന് ഇടിവുണ്ടാക്കും. ആദ്യ മത്സരത്തിലെ സെഞ്ചുറി മാറ്റിനിർത്തിയാൽ 4, 1 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോറുകൾ.

Story highlights: rcb vs rr ipl toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top