നാലിൽ നാല്: രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

RCB won RR wickets

രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം. രാജസ്ഥാൻ മുന്നോട്ടുവച്ച 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ബാംഗ്ലൂരിനു വേണ്ടി ദേവ്ദത്ത് പടിക്കൽ (101) തകർപ്പൻ സെഞ്ചുറി നേടി ടോപ്പ് സ്കോററായി. വിരാട് കോലി (72) റൺസെടുത്ത് പുറത്താവാതെ നിന്നു.

രാജസ്ഥാൻ ബൗളർമാർക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഒരാൾക്കും ബാംഗ്ലൂരിനു വെല്ലുവിളി ഉയർത്താനായില്ല. ബൗളർമാർ മോശം പന്തുകളെറിയാൻ മത്സരിച്ചപ്പോൾ ദേവ്ദത്തും കോലിയും അനായാസം സ്കോർ ചെയ്തു. ചേതൻ സക്കരിയ മുതൽ മുസ്തഫിസുറും മോറിസും തെവാട്ടിയയും പരഗും ഗോപാലും അടക്കം സകലരും തല്ലുവാങ്ങി വലഞ്ഞു. 51 പന്തിൽ ദേവ്ദത്ത് ആദ്യ ഐപിഎൽ ഫിഫ്റ്റി തികച്ചു. വൈഡും ബൈ ഫോറും സഹായിച്ചതോടെ 16.3 ഓവറിൽ ചടങ്ങ് തീർത്ത് ബാംഗ്ലൂരിന് തുടർച്ചയായ നാലാം ജയവും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനവും. കഥ കഴിഞ്ഞു.

Story highlights: RCB won against RR by 10 wickets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top