കൊവിഡ് അതിതീവ്ര വ്യാപനം; സുപ്രിംകോടതിയിൽ ഇന്ന് മുതൽ പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ ഇന്ന് മുതൽ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമായിരിക്കും. ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന ലാവലിൻ അടക്കം സുപ്രധാന കേസുകൾ മാറ്റിയിരിക്കുകയാണ്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ റെഗുലർ കോടതികളും രജിസ്ട്രാർ കോടതിയും പ്രവർത്തിക്കില്ല. ഇതുവരെ നാല് സുപ്രിംകോടതി ജഡ്ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരു ജഡ്ജിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നേരത്തെ 44 സുപ്രിംകോടതി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Story highlights: supreme court of india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top