Advertisement

കാക്കനാട് ജയിലിൽ 60 തടവുകാർക്കും രണ്ട് ജീവനക്കാർക്കും കൊവിഡ്

April 23, 2021
Google News 1 minute Read

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അറുപത് തടവുകാർക്കും രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

രോഗബാതിതരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. മറ്റ് രോഗങ്ങളുള്ള രണ്ട് പേരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. അതേസമയം, സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും വാക്‌സിൻ നൽകാൻ തീരുമാനമായി. അടുത്ത മാസം വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി ജയിൽ വകുപ്പ് അറിയിച്ചു. ആഭ്യന്തര-ആരോഗ്യ സെക്രട്ടറിയുമായി ജയിൽ ഡിജിപി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

പ്രായപരിധി ഇല്ലാതെയാണ് തടവുകാർക്ക് കൊവിഡ് വാക്‌സിൻ നൽകുക. നാൽപ്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഈ മാസം പൂർത്തിയാക്കും. ശിക്ഷിക്കപ്പെട്ടവർക്കും വിചാരണ തടവുകാർക്കും ഉൾപ്പെടെയായിരിക്കും വാക്‌സിൻ നൽകുക.

Story highlights: Kakkanad district jail, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here