നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് കെ. സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ പത്രിക തള്ളിയത് വലിയ വീഴ്ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ തെരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ബിജെപി കോർകമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആദ്യ ബിജെപി സംസ്ഥാന കോർകമ്മിറ്റി, പാർട്ടി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സീറ്റുകളുടെ എണ്ണത്തിൽ എൻഡിഎ രണ്ടക്കം കടക്കും.
തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ പത്രിക തള്ളിയതിനെ കെ.സുരേന്ദ്രൻ പരസ്യമായി ന്യായീകരിച്ചെങ്കിലും ജില്ലാ-മണ്ഡലം നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം കോർകമ്മിറ്റിയിൽ ഉയർന്നു.
അതേസമയം കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കെ.സുരേന്ദ്രൻ ഇന്നും രംഗത്തെത്തി. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ഏകോപനം താളം തെറ്റി. രാജ്യത്ത് ഫ്രീയായി ആർക്കും വാക്‌സിൻ ലഭിക്കുന്നില്ലെന്നും മറ്റു സംസ്ഥാനങ്ങൾ വാക്‌സിൻ വാങ്ങിയിട്ടും കേരളം വാങ്ങാത്തതെന്തെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ കോർകമ്മിറ്റി അംഗങ്ങളിൽ പകുതി പേർ മാത്രമാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ ഉൾപ്പെടെയുള്ളവർ ഓൺലൈനായി യോഗത്തിൽ പങ്കാളികളായി.
Story highlights: k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here