ഭാരത് ബയോടെക് കൊവാക്സിന്റെ വില പ്രഖ്യാപിച്ചു

bharat biotech declares covaxin price

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ വില ഭാരത് ബയോ ടെക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിനു 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 നിരക്കിലുമാണ് വാക്സിൻ ലഭ്യമാകുക.

5 മുതൽ 20 ഡോളർ വരെയാണ് കയറ്റു മതി നിരക്ക്. മറ്റൊരു വാക്സിനായ കൊവിഷീൽഡിന്റ ഇരട്ടിയോളം വിലക്കാണ് കൊവാക്സിൻ പൊതു വിപണിയിൽ എത്തുന്നത്. കൊവിഷീൽഡിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉയർന്ന വില ഈടാക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ്, കോവക്സിനു അതിന്റെ ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കാവും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് വാക്സിൻ നൽകും. വാർത്താ കുറിപ്പിലൂടെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്.

Story highlights: covid 19, covid vaccine, bharat biotech declares covaxin price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top