ഇഎംസിസി വൈസ് പ്രസിഡന്റിനെ ഫോമയിൽ നിന്ന് പുറത്താക്കി

ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാമിനെ ഫോമയിൽ നിന്ന് പുറത്താക്കി. ഇഎംസിസി വിവാദ കരാറിനെ തുടർന്നാണ് അമേരിക്കൻ മലയാളി സംഘടനയുടെ നടപടി.

ജോസ് എബ്രഹാം ഫോമയുടെ അന്തസിനും മഹിമയ്ക്കും കളങ്കം വരുത്തിയെന്ന് ഫോമ ജുഡീഷ്യൽ കൗൺസിൽ വിലയിരുത്തി. ഇതിനെത്തുടന്ന് കഴിഞ്ഞ ദിവസം കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, കംപ്ലൈൻസ് കൗൺസിൽ എന്നി കമ്മിറ്റികൾ ജുഡീഷ്യൽ കൗൺസിലിന്റെ നടപടിയെ ശരിവയ്ക്കുകയായിരുന്നു.

ആദ്യമായാണ് ഒരു അംഗത്തിനെതിരെ ഫോമയുടെ നടപടി. 2018-2020 കാലയളവിൽ ജോസ് എബ്രഹാം ഫോമയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 2024 ഡിസംബർ 31 വരെയാണ് സസ്‌പെൻഷൻ കാലാവധി. അത് വരെ ഫോമയിലെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുവാനോ, മെമ്പർ അസോസിയേഷനിൽ അംഗമാകാനോ കഴിയില്ല.

Story highlights: EMCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top