അയോധ്യ തർക്കഭൂമിക്കേസ്; മധ്യസ്ഥനായി ഷാരൂഖ് ഖാനെ കൊണ്ടുവരാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ

അയോധ്യ തർക്കഭൂമിക്കേസിൽ മധ്യസ്ഥനായി ബോളിവുഡ് താരം ഷാരൂഖ് ഖാനെ കൊണ്ടുവരാൻ എസ്.എ. ബോബ്ഡെ ആഗ്രഹിച്ചിരുന്നതായി സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് നൽകിയ വിരമിക്കൽ ചടങ്ങിലാണ് വികാസ് സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബോബ്ഡെയുടെ നിർദേശപ്രകാരം കുടുംബ സുഹൃത്ത് കൂടിയായ ഷാരൂഖ് ഖാനുമായി സംസാരിച്ചു. മധ്യസ്ഥതയ്ക്ക് താരം സന്നദ്ധത അറിയിച്ചു. ക്ഷേത്രത്തിന്റെ കല്ലിടൽ മുസ്ലിം സമുദായത്തിലെ വ്യക്തിയും, മസ്ജിദിന്റേത് ഹിന്ദു മതത്തിലെ വ്യക്തിയും നടത്തണമെന്ന് ഷാരൂഖ് ഖാൻ താത്പര്യപ്പെട്ടിരുന്നു. എന്നാൽ, മധ്യസ്ഥതയ്ക്കുള്ള ആ നീക്കം മുന്നോട്ടു പോയില്ലെന്നും വികാസ് സിംഗ് വ്യക്തമാക്കി.

Story highlights: ayodhya case, sharukh khan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top