ആന്ദ്രൂ തൈയും മടങ്ങുന്നു?; രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

andrew tye rajasthan royals

രാജസ്ഥാൻ റോയൽസിൽ നിന്ന് വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഓസീസ് പേസർ ആന്ദ്രൂ തൈ നാട്ടിലേക്ക് മടങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ പല കാരണങ്ങൾ കൊണ്ട് ഇപ്പോൾ രാജസ്ഥാനൊപ്പം ഇല്ല. തൈ കൂടി മടങ്ങുന്നതോടെ രാജസ്ഥാൻ്റെ നില കൂടുതൽ പരിതാപകരമാവും. സംഭവത്തിൽ രാജസ്ഥാൻ റോയൽസോ ആന്ദ്രൂ തൈയോ വിശദീകരണം നൽകിയിട്ടില്ല.

ഇന്നലെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു പിന്നാലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ കുമാർ സംഗക്കാര നടത്തിയ പ്രഭാഷണത്തിലാണ് തൈ മടങ്ങുന്നു എന്ന സൂചനയുള്ളത്. ആന്ദ്രൂ തൈ രാവിലെ 4 മണിക്ക് പോകുമെന്നും അദ്ദേഹത്തോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാമെന്നും സംഗ പറയുന്നു. വിഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ പങ്കുവച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ഈ സീസണിൽ ഇനി കളിക്കില്ലെന്ന വെളിപ്പെടുത്തൽ രാജസ്ഥാന് തിരിച്ചടി ആയിരുന്നു. സർജറിക്ക് ശേഷം വിശ്രമത്തിലായിരുന്ന ആർച്ചർ എപ്പോൾ ടീമിലെത്തും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ വെളിപ്പെടുത്തൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

ആർച്ചർക്ക് പിന്നാലെ, പരുക്കേറ്റ ഓൾറൗണ്ടർ ബെൻ സ്റ്റോക്സും ടീം വിട്ടു. സ്റ്റോക്സിനെപ്പോലൊരു മാച്ച് വിന്നറുടെ അഭാവത്തിൽ നിന്ന് മുക്തി നേടുന്നതിനു മുൻപ് ഓസീസ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും നാട്ടിലേക്ക് മടങ്ങി. ബയോ ബബിളിലെ ജീവിതം ദുഷ്കരമാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് താരം ടീം വിട്ടത്. ഒരു മത്സരം പോലും കളിച്ചിരുന്നില്ലെങ്കിലും ലിവിങ്സ്റ്റണിൻ്റെ പോക്ക് രാജസ്ഥാനെ വീണ്ടും സമ്മർദ്ദത്തിലാക്കി. തൈ കൂടി മടങ്ങിയാൽ രാജസ്ഥാൻ നിരയിൽ ബക്കപ്പ് വിദേശ താരങ്ങൾ ആരും ഉണ്ടാവില്ല.

Story highlights: andrew tye left rajasthan royals report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top