ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ അൻപതോളം പേർക്ക് പരുക്കേറ്റു.

ഗുരുതര കൊവിഡ് രോഗികൾക്കായി നീക്കിവച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മുപ്പതോളം പേർ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. അഗ്നിശമന സേനാ വിഭാഗം മണിക്കൂറുകൾ ശ്രമിച്ച ശേഷമാണ് തീയണച്ചത്.

Story highlights: At least 23 dead in fire at Baghdad Covid hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top