റേഷൻ കടയുടെ പ്രവർത്തന സമയത്തിൽ മാറ്റം

change in work time of ration shop

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ റേഷൻ കടയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയും പ്രവർത്തിക്കുന്നതാണ്.

നേരെത്തെ 8.3- മുതൽ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടേയ്മെൻ്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കളക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻ വ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.

Story highlights: change in work time of ration shop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top