കോഴിക്കോട് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ഫൈൻ മാത്രമല്ല കടുത്ത നടപടിയും : ജില്ലാ കളക്ടർ

കോഴിക്കോട് സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടർ സാമ്പശിവ റാവു ട്വന്റിഫോറിനോട്. ജില്ലയിൽ വൻ തോതിൽ കൊവിഡ് വ്യാപനം നടനന്നു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത വേണമെന്നും സാമ്പശിവ റാവു പറഞ്ഞു.
ജില്ലയിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കും. ഫൈൻ മാത്രമല്ല കടുത്ത നടപടി വേണ്ടി വരുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ കൊവിഡ് വാക്സിൻ അപര്യാപ്തമാണെന്നും കൂടുതൽ വാക്സിൻ കിട്ടാതെ ഇനി വാക്സിനേഷൻ സാധ്യമാകില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കൂടുതൽ ആശുപത്രി ബെഡ്ഡുകൾ ഏർപ്പെടുത്തുന്നുണ്ടെന്നും സർക്കാർ ആശുപത്രികളിലെല്ലാം കൂടുതൽ ചികിത്സ സൗകര്യം ഏർപ്പെടുത്തുമെന്നും കളക്ടർ സാമ്പശിവ റാവു വ്യക്തമാക്കി.
Story highlights: kozhikode situation crucial says district collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here