ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച കാജൽ സിൻഹയാണ് മരിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവിവരം പുറത്തുവിട്ടത്.

കാജൽ സിൻഹയുടെ മരണ വാർത്ത ഞെട്ടിക്കുന്നതാണെന്ന് മമത ബാനർജി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ച നേതാവാണ് സിൻഹ. അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സിൻഹ നടത്തിയത്. തൃണമൂലിന്റെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു അദ്ദേഹമെന്നും സിൻഹയുടെ മരണത്തിൽ അനുശോചനം അറിയുക്കുന്നുവെന്നും മമത ട്വിറ്ററിൽ കുറിച്ചു.

Story highlights: covid 19, trinamool congress leader, kajal sinha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top