Advertisement

ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായികയായി ക്ലോയ് ഷാവോ; ഡാനിയൽ കലൂയ മികച്ച സഹനടൻ

April 26, 2021
Google News 2 minutes Read

93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കർ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. ഡാനിയൽ കലൂയ ആണ് മികച്ച സഹനടൻ.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച അവലംബിത തിരക്കഥ – ദി ഫാദർ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

Story highlights: oscar, Chloe Zhao, daniel kaluuya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here