കൊവിഡ്: പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു

പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. 70 കാരനായ അദ്ദേഹം ഡൽഹി സെൻ്റ് സ്റ്റീഫൻ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. 2007ലാണ് അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചത് അന്തരിച്ച രാജൻ മിശ്രയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു.
‘ശാസ്ത്രീയ സംഗീത ലോകത്ത് അസാമാന്യ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജൻ മിശ്രയുടെ നിര്യാണം വലിയ ദുഖമുണ്ടാക്കിയിരിക്കുകയാണ്. ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജിയുടെ മരണം കലാ ലോകത്തിനും സംഗീത ലോകത്തിനും വലിയ നഷ്ടമാണ്. ദുഖത്തിൻ്റെ ഈ സമയത്ത് ഞാൻ എൻ്റെ ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നു.’- മോഡി ട്വിറ്ററിൽ കുറിച്ചു.
1978ൽ ശ്രീലങ്കയിലാണ് അദ്ദേഹം ആദ്യമായി കച്ചേരി നടത്തിയത്. പിന്നീട് ജർമനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, അമേരിക്ക, ഇംഗ്ലണ്ട്, നെതർലൻഡ്, റഷ്യ, സിംഗപ്പൂർ, ഖത്തർ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹം സംഗീത പരിപാടി അവതരിപ്പിച്ചു.
Story highlights: Padma Bhushan Pandit Rajan Mishra passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here