Advertisement

കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

April 26, 2021
Google News 1 minute Read
youths drowned bathing river

കാസർഗോഡ് കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കർണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു സംഭവമറിഞ്ഞ് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി. കാണാതായ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

കുമ്പളയിൽ ഒരു കല്ല്യാണത്തിൽ സംബന്ധിക്കാനാണ് കർണാടക സ്വദേശികളായ മൂവരും എത്തിയത്. ഇതിനിടെ ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായൽ. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Story highlights: Two youths drowned while bathing in river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here