Advertisement

ഓസ്കാർ നേടുന്ന ആദ്യ ഏഷ്യൻ വനിത; ഈ ഒരൊറ്റ വിശേഷണത്തിൽ മാത്രം ഒതുങ്ങില്ല ക്ലോയ് ഷാവോ

April 26, 2021
Google News 1 minute Read
who is chloe zhao

ക്ലോയ് ഷാവോ…ആ പേര് ഇന് സിനിമ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടും. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ ഇതാദ്യമായാണ് മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം ഒരു ഏഷ്യൻ വനിത നേടുന്നത്. ചരിത്രത്തിൽ തന്നെ ഇത്തരമൊരു പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ് ഷാവോ. നൊമാഡ്ലാൻഡിലൂടെ ഓസ്കാർ ലഭിച്ച ക്ലോയ് സിനിമാ രം​ഗത്ത് സ്ത്രീ സാന്നിധ്യവും സ്ത്രീകൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും അടിവരയിടുക കൂടി ചെയ്തു.

1982ൽ ചൈനയിലെ ബെയ്ജിം​ഗിൽ പിറന്ന ക്ലോയ് 14 -ാം വയസിലാണ് ലണ്ടണിലെ ബോർഡിം​ഗ് സ്കൂളിലേക്ക് പോകുന്നത്. തുടർന്ന് ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. അവിടെ നിന്നാണ് ക്ലോയ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ശേഷം ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ പഠനം.

who is chloe zhao

2015ലാണ് ക്ലോയിയുടെ സംവിധാനത്തിലുള്ള ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സോം​ഗ് മൈ ബ്രദേഴ്സ് ടോട്ട് മി എന്ന ഫീച്ചർ സിനിമയായിരുന്നു അത്. സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, കാൻസ് ചലച്ചിത്ര മേള എന്നിവിടങ്ങളിലെല്ലാം പ്രദർശിക്കപ്പെട്ട ആദ്യ ചിത്രം തന്നെ ക്ലോയിക്ക് മികച്ച സംവിധായകയെന്ന ഖ്യാതി നേടിക്കൊടുത്തു. ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ വിഭാ​ഗത്തിലേക്ക് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.

പിന്നീട് 2017ൽ ദ റൈഡർ, 2020 ൽ നൊമാഡ്ലാൻഡ്, 2021 ൽ എറ്റേണൽസ് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. 93-ാം ഓസ്കാർ ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും 39-കാരിയായ ക്ലോയ് ഷാവോ സംവിധാനം നൊമാഡ്ലാൻഡ് എന്ന ചിത്രത്തിനാണ് ലഭച്ചത്.

who is chloe zhao

നൊമാഡ്ലാൻഡിലൂടെ മികച്ച സംവിധായകയ്ക്കുള്ള ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ക്ലോയിക്ക് ലഭിച്ചിട്ടുണ്ട്. 1984 ൽ ബാർബറ സ്ട്രെയ്സാൻഡിന് ശേഷം ​ഗോൾഡൻ ​ഗ്ലോബ് ലഭിക്കുന്ന ഏക വനിതയാണ് ക്ലോയ് ഷാവോ.

എന്നാൽ ജന്മ​ദേശമായ ചൈനയിൽ നൊമാഡ്ലാൻഡിന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. ചൈനയെ അപകീർത്തിപ്പെടുത്തി എന്ന കാരണത്താൽ ഓസ്കാർ ചടങ്ങ് ചൈനയിൽ പ്രദർശിപ്പിക്കില്ല.

Story highlights: who is chloe zhao

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here