Advertisement

കൊവിഡ് പ്രതിരോധം; കേരളത്തെ പുകഴ്ത്തി റിച്ച ഛദ്ദ

April 27, 2021
Google News 2 minutes Read
Covid Richa Chaddha Kerala

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പുകഴ്ത്തി ബോളിവുഡ് നടി റിച്ച ഛദ്ദ. ഭക്ഷ്യ കിറ്റ് നൽകിയതും മതാഘോഷങ്ങൾ റദ്ദാക്കിയതുമായ കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് റിച്ചയുടെ അഭിപ്രായ പ്രകടനം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റിച്ച കേരളത്തെ പുകഴ്ത്തി രംഗത്തെത്തിയത്.

‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരിൽ നിന്ന് നിങ്ങൾ എന്ത് കേൾക്കുന്നു എന്നതിൽ കാര്യമില്ല. കഴിഞ്ഞ വർഷം കേരളം എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകി. കൊവിഡ് വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടെന്ന് തന്നെ പഴയ നിലയിലേക്ക് അവർ തിരിച്ചെത്തി. ആൾക്കൂട്ടമുള്ള മതപരമായ ആഘോഷങ്ങളെല്ലാം റദ്ദാക്കി. പ്രതിപക്ഷവുമായി ചർച്ച നടത്തി.’- റിച്ച കുറിച്ചു.

https://twitter.com/RichaChadha/status/1386936616451674112

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാറുകൾ, ബിവറേജസ്, സിനിമ തീയറ്റർ, ഷോപ്പിംഗ് മാൾ, ജിംനേഷ്യം ഉൾപ്പെടെ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിലും ആളുകൾക്ക് നിയന്ത്രണമുണ്ടാകം,

വിവാഹ ചടങ്ങുകൾക്ക് 50 പേർക്കായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. മുസ്ലിം പള്ളികളിൽ നമസ്‌കരിക്കാൻ സ്വന്തം പായ ഉപയോഗിക്കണം. ദേഹശുദ്ധി വരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നതു വിലക്കി. രാത്രികാലകർഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും.

Story highlights: Covid resistance; Richa Chadha praises Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here