കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴിക്കോട് സ്വദേശിയായ അബ്കാരിയിലേക്ക്. ധര്‍മ്മരാജന്‍ എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. ഇയാളുടെ കാറിലാണ് പണം കടത്തിയിരുതെന്നാണ് സൂചന. കുഴല്‍പ്പണം കടത്തിയത് ധര്‍മ്മരാജന്റെ കാറിലാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ധര്‍മ്മരാജനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ധര്‍മ്മരാജന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇയാളുടെ ഡ്രൈവറായ ഷംജീറാണ് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി നല്‍കിയത്. കോഴിക്കോട് നിന്നും പണവുമായെത്തിയ വാഹനത്തില്‍ ഷംജീറിന്റെ സഹായി റഷീദുമുണ്ടായിരുന്നു. റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കൂടി കേസില്‍ പ്രതി ചേര്‍ത്തു.
Read Also : കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും
ഗൂഡാലോചന നടത്തുകയും ഗുണ്ടാസംഘത്തെ ഏകോപിപ്പിക്കുയും ചെയ്ത കോഴിക്കോട് സ്വദേശിയായ അലി, കല്യാശേരി സ്വദേശി സുജീഷ്, രഞ്ജിത്ത് എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ചും ആര്‍ക്കായാണ് കൊണ്ടുപോയതെന്നതിനെ കുറിച്ചും ഇനിയും വ്യക്തതയില്ല. 25 ലക്ഷത്തേക്കാളുമധികം തുകയാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല. കേസിലെ ഉന്നത രാഷ്ട്രീയ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചന.
Story highlights: black money case, investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here