ടി-20 ലോകകപ്പ് ഇന്ത്യയിൽ നടത്തരുത്: ഇയാൻ ചാപ്പൽ

World Cup India Chappell

ഇക്കൊല്ലം തീരുമാനിച്ചിരിക്കുന്ന ടി-20 ലോകകപ്പ് ഇന്ത്യയിൽ നടത്തരുതെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. ഇന്ത്യയിലെ ഉയരുന്ന കൊവിഡ് ബാധ പരിഗണിച്ചാണ് ചാപ്പലിൻ്റെ അഭിപ്രായ പ്രകടനം. ഇന്ത്യയിൽ നിന്ന് വേദി മാറ്റുക എന്നത് സാമാന്യബുദ്ധി ആണെന്ന് ചാപ്പൽ പറഞ്ഞു. ഇൻസൈഡ് സ്പോർട്ട് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇന്ത്യയിൽ തന്നെ ലോകകപ്പ് നടത്തിയാൽ അത് നടത്തുക ബുദ്ധിമുട്ടാവുമെന്ന് സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാം. ഇന്ത്യയിൽ ടി-20 ലോകകപ്പ് നടത്താതിരിക്കലാണ് യുക്തി.”- ചാപ്പൽ പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനിതാ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കൊല്ലം ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് സമാന്തരമായാണ് വനിതാ ടി-20 ചലഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഒരു മുതിർന്ന താരത്തെ ഉദ്ധരിച്ച് ക്രിക്കറ്റ്ഡോട്ട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

താൻ ഭാഗമായതിൽ വച്ച് ഏറ്റവും മോശം ബയോ ബബിളാണ് ഐപിഎലിലേത് എന്ന് ഓസ്ട്രേലിയയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്പിന്നർ ആദം സാംപ ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ യുഎഇയിൽ വച്ച് നടന്ന ഐപിഎലിൻ്റെ ബബിളുകൾ വളരെ മികച്ചതായിരുന്നു എന്നും അവിടെത്തന്നെ ഇക്കൊല്ലവും ടൂർണമെൻ്റ് നടന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നും സാംപ പറഞ്ഞു. ഓസ്ട്രേലിയൻ മാധ്യമമായ സിഡ്നി മോർണിംഗ് ഹെറാൾഡിനു നൽകിയ അഭിമുഖത്തിലാണ് സാംപയുടെ വിശദീകരണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാംപ ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

Story highlights: T20 World Cup Should Not Take Place In India: Ian Chappell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top