കാര്‍ത്തി നായകനായെത്തുന്ന സര്‍ദാറിന്റെ ലൊക്കേഷനില്‍ കൊവിഡ്: ചിത്രീകരണം നിര്‍ത്തി

Covid spread in set of Sardar movie

സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. സിനിമയിലെ ചില സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കാര്‍ത്തിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് സര്‍ദാര്‍. പി എസ് മിത്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രജിഷ വിജയനൊപ്പം രാഷി ഖന്നയും ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് സര്‍ദാര്‍ എന്നാണ് സൂചന.

പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Story highlights: Covid spread Sardar movie location

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top