വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

fake rtpcr certificate

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാളിലെ ഇസ്ലാംപൂർ സ്വദേശിയായ സജിത്ത് മൊണ്ഡൽ(30)ആണ് പൊലീസ് പിടിയിലായത്.

മുവാറ്റുപുഴ കീച്ചേരിപടിയിൽ ട്രെയിൻ, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡൽ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് ആവശ്യക്കാരേറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായിരുന്നു ഇയാൾ വ്യാജ ആർ.ടി.പി.സി.ആർ പരിശോധനാഫലം നൽകിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് പണമിടപാട് രേഖകളും നിരവധി ആധാർ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.

Story highlights: fake rtpcr result, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top