ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് സമരത്തില്‍; വിവാദം

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് സമരത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. തൃപ്പൂണിത്തുറ കെഎപി ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയ എ സി അരവിന്ദന്‍ ആണ് കേന്ദ്രത്തിന് എതിരായ സമരത്തില്‍ പങ്കെടുത്തത്.

ഇദ്ദേഹം കുടുംബസമേതം സമരത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടികളുടെ ഇഷ്ടപ്രകാരമാണ് ഫോട്ടോ എടുത്തതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരത്തില്‍ പങ്കെടുത്തത്. ചട്ട സംഘനം ആരോപിച്ച് മുന്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിജിപിക്കും മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.

Story highlights: kerala police, ldf, strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top