Advertisement

സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം; അമിത വില ഈടാക്കുന്നെന്ന് പരാതി

April 29, 2021
Google News 1 minute Read
pulse oxy meter

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി.

മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നും പരാതി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്‍ ഷോപ്പുകാരുടെ വിശദീകരണം.

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്‌സിജന്റെ അളവും മൂന്നു മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കണം. ഓക്‌സിജന്‍ അളവ് കുറഞ്ഞാല്‍ ആരോഗ്യ സംവിധാനത്തിന്റെ സഹായം തേടേണ്ടതായുമുണ്ട്. അതിനിടയിലാണ് താങ്ങാനാവുന്നതിലും അധികം വില ഇതിന് ഈടാക്കുന്നത്.

അതേസമയം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുകയാണ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത് 448 രൂപയ്ക്കാണ്. 600 രൂപയില്‍ താഴെ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

Story highlights: covid 19, oxygen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here