Advertisement

രാഹുൽ കരുത്തിൽ പഞ്ചാബ്; ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം

April 30, 2021
Google News 1 minute Read
rcb runs win pbks

പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 180 റൺസെടുത്തത്. 91 റൺസെടുത്ത് പുറത്താവാതെ നിന്ന കെഎൽ രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ 46 റൺസെടുത്തു. ബാംഗ്ലൂരിനായി കെയിൽ ജമീസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

പരുക്കേറ്റ മായങ്ക് അഗർവാളിനു പകരമെത്തിയ പ്രഭ്സിമ്രാൻ സിംഗാണ് രാഹുലിനൊപ്പം പഞ്ചാബിൻ്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 7 റൺസ് മാത്രമെടുത്ത പ്രഭ്സിമ്രാനെ മടക്കി അയച്ച് കെയിൽ ജമീസൺ ആദ്യം തന്നെ പഞ്ചാബിനു തിരിച്ചടി നൽകി. എന്നാൽ, മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിൽ ഉജ്ജ്വല ഫോമിലായിരുന്നു. 3.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 എന്ന നിലയിൽ നിന്ന് 10 ഓവറിൽ 90 എന്ന നിലയിലേക്ക് പഞ്ചാബ് കുതിച്ചെത്തി. പതിഞ്ഞ തുടക്കത്തിനു ശേഷം രാഹുലും കൂറ്റൻ ഷോട്ടുകൾ ഉതിർക്കാൻ തുടങ്ങിയതോടെ പഞ്ചാബ് കുതിച്ചു. എന്നാൽ, സ്കോർ 99ൽ നിൽക്കെ ഗെയിൽ വീണു. ഡാനിയൽ സാംസിനായിരുന്നു വിക്കറ്റ്. 24 പന്തുകളിൽ 46 റൺസെടുത്ത ഗെയിൽ രാഹുലിനൊപ്പം 80 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

ഗെയിലിനു പിന്നാലെ പഞ്ചാബിന് വളരെ വേഗത്തിൽ വിക്കറ്റ് നഷ്ടമായി. നിക്കോളാസ് പൂരാൻ (0), ദീപക് ഹൂഡ (5), ഷാരൂഖ് ഖാൻ (0) എന്നിവർ വേഗം പുറത്തായി. യഥാക്രമം ജമീസൺ, ഷഹബാസ് അഹ്മദ്, ചഹാൽ എന്നിവർക്കായിരുന്നു വിക്കറ്റ്. ഇതിനിടെ രാഹുൽ ഫിഫ്റ്റി തികച്ചു. വിക്കറ്റുകൾ കടപുഴകവേ ഏഴാം നമ്പരിലെത്തിയ ഹർപ്രീത് ബ്രാർ രാഹുലിന് പിന്തുണ നൽകി. ചില കൂറ്റൻ ഷോട്ടുകൾ കളിച്ച ബ്രാറും രാഹുലും ചേർന്ന് പഞ്ചാബിനെ മുന്നോട്ടുനയിച്ചു. രാഹുലും (91) ബ്രാറും (25) പുറത്താവാതെ നിന്നു.

Story highlights: rcb need runs to win against pbks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here