Advertisement

തമിഴ് നടൻ ചെല്ലദുരൈ അന്തരിച്ചു

April 30, 2021
Google News 1 minute Read
tamil actor Chelladurai dies

തമിഴ് നടൻ ആർഎസ്ജി ചെല്ലദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ പെരിയാർ നഗറിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു എന്ന് മകൻ അറിയിച്ചു.

തമിഴ് സിനിമയിലേ സുപ്രധാന സഹതാരങ്ങളിൽ ഒരാളായിരുന്നു ചെല്ലദുരൈ. വിജയ് ചിത്രങ്ങളായ കത്തി, തെരി, ധനുഷ് നായകനായ മാരി തുടങ്ങിയ സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദും (54) ഇന്ന് മരണമടഞ്ഞിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദർശൻ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ്. അയൻ, കോ, മാട്രാൻ, കവൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാൻ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകർഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാൻ ആണ്.

Story highlights: tamil actor Chelladurai dies at 84

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here