കൊവിഡ് മഹാമാരിയുടെ കാലത്ത് ആംബുലന്‍സ് ഡ്രൈവറായി കന്നഡ ചലച്ചിത്രതാരത്തിന്റെ സേവനം

Actor Arjun Gowda turns ambulance driver to help Covid patiants

രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ് കൊവിഡിന്റെ രണ്ടാം തരംഗം. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം കൊവിഡ് പോരാട്ടത്തില്‍ മുന്നില്‍ത്തന്നെയുണ്ട്. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യുന്ന കന്നഡ ചലച്ചിത്രതാരത്തിന്റെ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ചലച്ചിത്ര താരം അര്‍ജുന്‍ ഗൗഡയാണ് നിറഞ്ഞ മനസ്സോടെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്ത് കൊവിഡ്ക്കാലത്ത് ശ്രദ്ധ നേടുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് താരം മഹാമാരിയുടെ ഈ പ്രതിസന്ധഘട്ടത്തില്‍ സേവനം ചെയ്യാനായി എത്തിയതും. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നുമാണ് അദ്ദേഹം ആംബുലന്‍സ് ഡ്രൈവറായി സേവനം ചെയ്യുന്നത്.

ബംഗളൂരു കേന്ദ്രീകരിച്ചാണ്‍ അര്‍ജുന്റെ പ്രവര്‍ത്തനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലയിടങ്ങളിലും ആംബുലന്‍സ് ഡ്രൈവറായി അര്‍ജുന്‍ എത്തുന്നു. പലരേയും കൃത്യസമയത്ത് ആശുപത്രികളില്‍ എത്തിക്കുകയും ചെയ്യുന്നു. കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ സംസ്‌കാരങ്ങള്‍ നടത്തുന്നതിനും മുന്നില്‍ത്തന്നെയുണ്ട് അര്‍ജുന്‍.

കൊവിഡ്ക്കാലത്ത് ഇങ്ങനെയുള്ള സേവനം തന്റെ കടമായാണെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സഹായം ആവശ്യമായവരുടെ മതമോ രാഷ്ട്രീയമോ നോക്കാതെ അവര്‍ക്കരികിലേക്ക് എത്താറുണ്ടെന്നും മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story highlights: Actor Arjun Gowda turns ambulance driver to help Covid patiants

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top