ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് മൂലം എട്ട് പേര്‍ മരിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയാണ് മരണം.

230 രോഗികളാണ് ബത്ര ആശുപത്രിയിലുള്ളത്. ഇവിടുത്തെ ഗാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍. കെ ഹിമാതാനി ആണ് മരിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫോര്‍ട്ടിസ് ആശുപത്രി ഉള്‍പ്പെടെ ഡല്‍ഹിയിലെ എട്ടോളം ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് അറിയുന്നത്. ആറ് മണിക്കൂറില്‍ താഴെ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ഇവിടെ ഉള്ളത്. ഓരോ ആശുപത്രികളിലും ഇരുന്നൂറിലധികം രോഗികളുണ്ട് എന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, ബത്ര ആശുപത്രിയിലെ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടു. ഏപ്രില്‍ ഒന്നു മുതലുള്ള വിവരങ്ങള്‍ അടിയന്തരമായി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Story highlights: delhi, covid 19, oxygen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top