ഗുജറാത്തിലെ ബറൂച്ചില്‍ ആശുപത്രിയില്‍ തീപിടുത്തം; 18 പേര്‍ മരിച്ചു

ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. പൊള്ളലേറ്റ് 18 പേര്‍ മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ബറൂച്ചിലെ പട്ടേല്‍ വെല്‍വെയര്‍ ആശുപത്രിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 50 പേരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ 24 പേരാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്.
ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. ഗുരുതരാവസ്ഥയിലുള്ള ഇരുപതോളം രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നു. പൊള്ളലേറ്റും പുകശ്വസിച്ചുമാണ് ജീവനക്കാർക്കും രോഗികൾക്കും ദാരുണാന്ത്യം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അമ്പതോളം രോഗികളെ നാട്ടുകാരും അഗ്നിശമനസേനയും കൂടി രക്ഷപ്പെടുത്തി.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Story highlights: hospital fire, barutch, gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here