മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണം; സര്‍ക്കാരിന് ശുപാര്‍ശയുമായി കെജിഎംസിടിഎ

100 more icu beds in aluva hospital

കൊവിഡ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശയുമായി കെജിഎംസിടിഎ. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണമെന്നാണ് ആവശ്യം. അതിതീവ്ര ചികിത്സ വാര്‍ഡുകള്‍ താത്കാലികമായി ഒരുക്കണമെന്നും സംഘടന പറയുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുടങ്ങാതെ നടത്താനുള്ള സൗകര്യവുമൊരുക്കണം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കണം. എല്ലാ മെഡിക്കല്‍ കോളജുകളിലും അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കര്‍ശന പരിശോധനയുമായി പൊലീസ് രംഗത്തുണ്ട്. സത്യവാങ്മൂലമില്ലാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നുണ്ടെന്നും വിവരം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 30000ല്‍ അധികം പേര്‍ക്ക് പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story highlights: kgmcta, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top