Advertisement

മെയ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി

May 1, 2021
Google News 2 minutes Read
Pinarayi health workers May

മെയ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി. ആരോഗ്യപ്രവർത്തകർ അതീവദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി വിശ്രമമില്ലാതെ അവർ കഠിനാധ്വാനം ചെയ്യുകയാണ്. ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യപ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കൊവിഡ് പ്രതിരോധത്തിനായി സ്വയം സമർപ്പിതരായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ ഹാർദ്ദമായി അഭിവാദ്യം ചെയ്യുന്നു. ആരോഗ്യപ്രവർത്തകർ അതീവദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി വിശ്രമമില്ലാതെ അവർ കഠിനാധ്വാനം ചെയ്യുകയാണ്. അതിനു പുറമേ പുതിയ രോഗവ്യാപനം, അവരുടെ തൊഴിലിൻ്റെ സമ്മർദ്ദം വളരെ ഉയർത്തിയിരിക്കുന്നു. സമൂഹത്തിൻ്റെ ഐക്യത്തോടെയുള്ള പിന്തുണയും സഹകരണവും ആരെക്കാളും അവർ അർഹിക്കുന്നുണ്ട്. അവരുടെ മനോവീര്യം നഷ്ടപ്പെടാതെ കാക്കേണ്ടത് നമ്മുടെ അതിജീവനത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് കൂടി ഓർക്കണം. അതുകൊണ്ട് ചെറിയ പിഴവുകൾക്കോ, നേരിടുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കോ ആരോഗ്യപ്രവർത്തകർക്കു നേരെ മോശമായി പെരുമാറുന്ന പ്രവണത തടയണം. ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം മനുഷ്യരെ പരിപാലിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അവർ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അത് ഏറ്റവും അനായാസമായി നിർവഹിക്കാൻ അവരെ സഹായിക്കുക എന്ന ഉത്തരവാദിത്തം സമൂഹം എന്ന നിലയ്ക്ക് നമ്മൾ ഏറ്റെടുക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

Story highlights: Pinarayi Vijayan greets health workers on May Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here