കൊവിഡ് വ്യാപനം; ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. വീഴ്ചകളുണ്ടായാൽ ക്ലാസ് വൺ ഗസറ്റഡ് ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ഹർജിയിലാണ് കോടതി നടപടി. തെരഞ്ഞെടുപ്പ് ജോലിക്കിടെ 130ലേറെ ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Story highlights: supreme court of india, uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top