ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി അമേരിക്ക

India UK Airindia service to restart from may 1st

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് ചൊവ്വാഴ്ച മുതല്‍ വിലക്ക് നിലവില്‍ വരും. എന്നാല്‍ അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ അടുത്ത ബന്ധുകള്‍ക്കോ വിലക്ക് ബാധകമാകില്ല.

എന്നാല്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണ ഇന്ത്യയ്ക്കുണ്ടാകുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പട്ടാളത്തിന്റെ ചരക്ക് വിമാനം അവശ്യ സാമഗ്രികളുമായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.

ജൂലൈ മാസത്തില്‍ അമേരിക്കയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വയ്ക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

Story Highlights: west bengal, mamta banerji, bengal government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top