സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണയില്ല; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

Anil Akkara not contest

തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് വടക്കാഞ്ചേരി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെൻ്റിലേക്കോ മത്സരിക്കാനില്ല. സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിച്ചില്ല എന്നും അനിൽ അക്കര പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി 13,580 വോട്ടുകൾക്കാണ് അനിൽ അക്കരയെ തോല്പിച്ചത്.

അതേസമയം, ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്ന് അക്കര പറഞ്ഞു. ഇവ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയൻ സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിൽ ഒന്നായ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. വിവാദം ഉയർത്തി പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ അക്കരയ്ക്കും പക്ഷേ, സീറ്റ് നിലനിർത്താനായില്ല. തൃശൂർ ജില്ലയിൽ യുഡിഎഫിനുണ്ടായിരുന്ന ഒരേയൊരു സീറ്റായിരുന്നു വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അനിൽ അക്കര ഇത്തവണ കനത്ത തോൽവി ഏറ്റുവാങ്ങി.

Story Highlights: Anil Akkara says he will not contest anymore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top