മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്: കാസര്‍ഗോഡ് ജില്ലയുടെ അന്തിമ ഫലം ഇങ്ങനെ

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി വിധിയെഴുതി. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് എത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് നേട്ടം.
ജില്ലയിലെ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ
മഞ്ചേശ്വരം- എ കെ എം അഷ്‌റഫ്- യുഡിഎഫ്- ഭൂരിപക്ഷം- 745
കാസര്‍ഗോഡ്- എന്‍ എ നെല്ലിക്കുന്ന്- യുഡിഎഫ്- 12901
ഉദുമ- സി എച്ച് കുഞ്ഞമ്പു- എല്‍ഡിഎഫ്- ഭൂരിപക്ഷം- 13322
കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 18618
തൃക്കരിപ്പൂര്‍- എം രാജഗോപാല്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 25972
Story highlights: Assembly Elections 2021, final results of various constituencies in Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here