മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് വിജയം

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും പരാജയപ്പെടുത്തിയാണ് കെ കെ ശൈലജ വിജയിച്ചത്.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എൽഡി എഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു.
കണ്ണൂരില്‍ ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് വിജയിച്ചത്. പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം.
Story highlights: assembly elections 2021, KK Shylaja won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here