ചങ്ങനാശ്ശേരിയിൽ അഡ്വ. ബോബ് മൈക്കിൾ; കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ്

Bob Michael jayaraj won

ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ബോബ് മൈക്കിളിനു ജയം. 6059 വോട്ടുകൾക്കാണ് ജയം. ബിഎസ്പിയുടെ അമൃത് ദേവ് ടി, ബിജെപിയുടെ അഡ്വ. ജി രാമൻ നായർ എന്നിവരെ പരാജയപ്പെടുത്തിയാണ് ബോബ് മൈക്കിൾ വിജയിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ ജയരാജ് വിജയിച്ചു. 13722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയരാജിൻ്റെ ജയം. യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനെയും എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തവണയും ജയരാജ് തന്നെയാണ് കാഞ്ഞിരപ്പള്ളി ഭരിച്ചത്. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിൽ നിന്ന് മത്സരിച്ച അദ്ദേഹം ഇക്കുറി എൽഡിഎഫിനൊപ്പം നിന്നാണ് സീറ്റ് നിലനിർത്തിയത്.

Story highlights: Bob Michael in Changanassery n jayaraj in Kanjirappally won

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top