കോഴിക്കോട് മൂന്ന് കൗണ്ടിങ് ഏജന്റുമാര്‍ക്ക് കൊവിഡ്

Covid confirmed to three counting agents in Kozhikode

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍.

അതേസമയം കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയോടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.

Story highlights: Covid confirmed to three counting agents in Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top