ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മുന്നില്‍

Dharmajan Bolgatti leads in Balussery

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.

കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ പരിശോധിക്കുമ്പോള്‍ ഏഴ് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫും കോഴിക്കോട് സൗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും മുന്നേറുന്നു.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.

Story highlights: Dharmajan Bolgatti leads in Balussery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top