ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു; വിജയിച്ചത് എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ്

Dharmajan Bolgatty was defeated in Balussery

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവാണ് ബാലുശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു.

അതേസമയം വേട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളം ചുവപ്പ് അണിഞ്ഞു തുടങ്ങിയിരിക്കുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് വിവിധ മണ്ഡലങ്ങളില്‍.

നിലവില്‍ 93 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്നേറ്റമുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

Story highlights: Dharmajan Bolgatty was defeated in Balussery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top