പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന് 5000ല്‍ അധികം വോട്ടിന്റെ മുന്നേറ്റം

shafi parambil e sreedharan

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് നില വര്‍ധിക്കുന്നു. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം. 6001 വോട്ടിന്റെ ലീഡാണ് ഇ ശ്രീധരന് ഇപ്പോഴുള്ളത്.

തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷ എഞ്ചിനീയര്‍ കൂടിയായ ഇ ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതും ഇദ്ദേഹത്തെയാണ്. എന്നാല്‍ എന്‍ഡിഎയ്ക്ക് ഇപ്പോള്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമേ മുന്നേറ്റമുള്ളൂ. നേമം, തൃശൂര്‍ എന്നിവയാണ് ബിജെപിക്ക് നേട്ടമുള്ള മറ്റ് മണ്ഡലങ്ങള്‍.

Story highlights: assembly elections 2021, e sreedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top