24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3.9 ലക്ഷം പേര്‍ക്ക്; 3689 മരണവും

India reports 3,92,488 new Covid cases

രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ് രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,92,488 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,57,457 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3689 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 2,15,542 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്താകെ ഇതുവരെ ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 3,07,865 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 1,59,92,271 ആണ് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 33,49,644 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Story highlights: India reports 3,92,488 new Covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top