ബാലുശേയില്‍ ധര്‍മ്മജനെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് മുന്നേറുന്നു

LDF candidate KM Sachin Dev is leading in Balussery

ബാലുശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍.

എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 1500-ല്‍ അധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 86 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 50 മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

Story highlights: LDF candidate KM Sachin Dev is leading in Balussery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top