ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസ് വിജയിച്ചു

P. A. Mohammed Riyas won from Beypore constituency

കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിനേയും പരാജയപ്പെടുത്തിയാണ് പി എ മുഹമ്മദ് റിയാസിന്റെ വിജയം.

കോഴിക്കോട് ജില്ല എല്‍ഡിഎഫിന് അനുകൂലമായാണ് വിധി എഴുതിയത്. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ് വിജയിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവും വിജയിച്ചു.

അതേസമയം വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയിച്ചു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എല്‍ഡിഎഫ് 99 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു.

Story highlights: P. A. Mohammed Riyas won from Beypore constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top