പാലക്കാട്ടെ ആദ്യ ഫല സൂചനകള്‍; മലമ്പുഴയില്‍ എല്‍ഡിഎഫിന് ആയിരം കടന്ന് ലീഡ്

move to take tvm seat back by cpim

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തൃത്താലയില്‍ ലീഡ് പിടിച്ച് വി ടി ബല്‍റാം. 15 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. ഷൊര്‍ണൂരില്‍ എല്‍ഡിഎഫിന്റെ പി മമ്മിക്കുട്ടിയും 44 വോട്ടുമായി മുന്‍നിരയിലുണ്ട്. അതേസമയം കോങ്ങാട് എല്‍ഡിഎഫിന്റെ കെ ശാന്തകുമാരിയാണ് മുന്നില്‍ നില്‍ക്കുന്നു.

മണ്ണാര്‍ക്കാട് യുഡിഎഫിന്റെ എന്‍ ഷംസുദ്ധീനാണ് മുന്നില്‍ നില്‍ക്കുന്നത്. മലമ്പുഴയില്‍ എല്‍ഡിഎഫിന്റെ എ പ്രഭാകരനാണ് ലീഡ്. ഇദ്ദേഹത്തിന്റെ ലീഡ് ആയിരം വോട്ട് കടന്നിട്ടുണ്ട്. ആലത്തൂരില്‍ എല്‍ഡിഎഫിന്റെ കെ ഡി പ്രസേനന്‍ ലീഡ് ചെയ്യുന്നു.

അതേസമയം കേരളത്തില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 80 മണ്ഡലങ്ങളിലും യുഡിഎഫ് 58 മണ്ഡലങ്ങളിലും മുന്നേറുന്നുണ്ട്. എന്‍ഡിഎയുടെ മുന്നേറ്റം ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.

Story highlights: assembly elections 2021, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top