പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ആദ്യ ഫല സൂചനകള്‍ ഇങ്ങനെ

കൗണ്ടിംഗ് സെന്ററുകളില്‍ തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങി. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്.

കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ് ലീഡ് ചെയ്യുന്നത്. കെ. എം അഭിജിത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഉടുമ്പന്‍ചോലയില്‍ എം. എം മണിയും പാലായില്‍ ജോസ്. കെ മാണിയും വൈക്കത്ത് സി. കെ ആശയും ലീഡ് ചെയ്യുന്നു. മട്ടന്നൂര്‍ കെ. കെ ശൈലജ, കളമശേരി പി. രാജീവ്, വട്ടിയൂര്‍ക്കാവ് വി. കെ പ്രശാന്ത്, തലശേരി എ. എന്‍ ഷംസീര്‍, ധര്‍മ്മടം പിണറായി വിജന്‍, പയ്യന്നൂര്‍ ടി. കെ മധുസൂദനന്‍, കല്ല്യാശേരി എം. വിജിന്‍, തളിപ്പറമ്പ് എം. വി ഗോവിന്ദന്‍, ഉദുമ അഡ്വ. സി. എച്ച് കുഞ്ഞമ്പു എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് നില.

പുതുപ്പള്ളി ഉമ്മന്‍ചാണ്ടി, പിറവത്ത് അനൂപ് ജേക്കബ്, റാന്നി റിങ്കു ചെറിയാന്‍, മാനന്തവാടി പി. കെ ജയലക്ഷ്മി, തിരുവനന്തപുരം വി. എസ് ശിവകുമാര്‍, മഞ്ചേശ്വരം എ. കെ. എം അഷ്‌റഫ്, ഇരിക്കൂര്‍ സജീവ് ജോസഫ്, അഴീക്കോട് കെ. എം ഷാജിസ കണ്ണൂര്‍ സതീശന്‍ പാച്ചേനി എന്നിങ്ങനെയാണ് ആദ്യഘട്ട ലീഡ് നില.

രണ്ടിടങ്ങില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നേമത്തും ചാത്തന്നൂരുമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

Story highlights: assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top