Advertisement

ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി മാനിക്കുന്നു: രമേശ് ചെന്നിത്തല

May 2, 2021
Google News 1 minute Read
ramesh chennithala response media

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

“ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങൾ കരുതിയതല്ല. ഏതായാലും ജനങ്ങൾ നൽകിയിരിക്കുന്ന വിധിയെ ഞങ്ങൾ ആദരവോടെ അംഗീകരിക്കുന്നു. തീർച്ചയായും ഇതിൻ്റെ പരാജയകാരണങ്ങളെ കുറിച്ച് യുഡിഎഫ് ബോഡി വിലയിരുത്തും. എവിടെയാണ് പാളിച്ചകൾ ഉണ്ടായതെന്നത് ഞങ്ങൾ വിലയിരുത്തും. കൂട്ടായ ചർച്ചകളിലൂടെ യുഡിഎഫിൻ്റെ യോഗം ചേർന്ന് മറ്റ് നടപടികളുമായി മുന്നോട്ടുപോകും. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട. വിജയിച്ചുവന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. എല്ലാ നിയമസഭാ സാമാജികരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഈ വസ്തുതകളെപ്പറ്റി വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങൾ പിന്നീട് പറയും. സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് സർക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മം. ആ പ്രതിപക്ഷ ധർമ്മം നന്നായി നിറവേറ്റാൻ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.”- രമേശ് ചെന്നിത്തല പറഞ്ഞു.

Story highlights: ramesh chennithala response to media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here